ലഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ രാജന്‍പുര്‍ ജില്ലയില്‍ വ്യഭിചാരക്കുറ്റം ആരോപിച്ചു യുവതിയെ കല്ലെറിഞ്ഞു കൊന്നു. ഭര്‍ത്താവും 2 സഹോദരങ്ങളും ചേര്‍ന്നു യുവതിയെ മരത്തില്‍ കെട്ടിയിട്ട് ഉപദ്രവിച്ചശേഷം കല്ലെറിഞ്ഞു കൊന്നെന്നു പൊലീസ് പറഞ്ഞു. പ്രതികള്‍ ഒളിവിലാണ്.പാക്കിസ്ഥാനില്‍ വര്‍ഷത്തില്‍ ആയിരത്തോളം സ്ത്രീകളാണു സമാനമായ രീതിയില്‍ കൊല്ലപ്പെടുന്നതെന്നു മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. വീട്ടുകാരുടെ ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം ചെയ്യുന്നവരെയും വ്യഭിചാരക്കുറ്റമാരോപിച്ച് കൊല്ലാറുണ്ട്. പഞ്ചാബിലെ മിയാന്‍വാലി ജില്ലയില്‍ ഏതാനും ദിവസം മുന്‍പ് യുവ വനിതാഡോക്ടറെ വെടിവച്ചുകൊന്ന സംഭവവും ഉണ്ടായി.