ഉദയനിധി സ്റ്റാലിന്റെ പരാമർശം നമ്മുടെ പൈതൃകത്തിനെതിരായ ആക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

.ന്യൂഡൽഹി: സനാതന ധർമം പൂർണമായും തുടച്ചുനീക്കപ്പെടണമെന്ന ഡി.എം.കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശം നമ്മുടെ പൈതൃകത്തിനെതിരായ ആക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ സംഖ്യത്തിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണന തന്ത്രത്തിന്റെയും ഭാഗമാണ് ഉദയനിധിയുടെ പരാമർശമെന്നും അമിത് ഷാ പറഞ്ഞു. നിയമസഭാ തിരഞ്ഞെടു.പ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ ദുംഗർപുരിൽ ബിജെപിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനെതിരേ ബി.ജെ.പി. ഐ.ടി. സെൽ കൺവീനർ അമിത് മാളവ്യയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനം വരുന്ന വിഭാഗത്തിന്റെ വംശഹത്യയ്ക്കാണ് ഉദയനിധി ആഹ്വാനംചെയ്തതെന്ന വാദമാണ് അമിത് മാളവ്യ ഉയർത്തിയത്. പ്രതിപക്ഷസഖ്യത്തിലെ പ്രധാന ഘടകകക്ഷിയും കോൺഗ്രസിന്റെ ദീർഘകാല സഖ്യകക്ഷിയുമാണ് ഡി.എം.കെ

സനാതന ധർമം സാമൂഹികനീതിക്കും തുല്യതയ്ക്കും എതിരാണെന്നും കേവലം എതിർക്കെപ്പെടേണ്ടതല്ല, പൂർണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണ് അതെന്നുമായിരുന്നു ഉദയനിധിയുടെ പരാമർശം. സനാതന ധർമത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകർച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു പരാമർശം.

എന്നാൽ, താൻ വംശഹത്യയ്ക്ക് ആഹ്വാനം. ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. താൻ പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു. അതിന്റെ പേരിൽ നിയമനടപടികൾ നേരിടാനും തയ്യാറാണ്. കാവി ഭീഷണികൾക്കുമുന്നിൽ തലകുനിക്കില്ല. സനാതന ധർമ്മത്തിന്റെ മോശം വശങ്ങൾ അനുഭവിക്കുന്ന അടിച്ചമർത്തപ്പെട്ടവർക്കും .അരികുവത്കരിക്കപ്പെട്ടവർക്കും വേണ്ടിയാണ് താൻ സംസാരിച്ചത്. ഇന്നും നാളെയും എന്നേക്കും ഇത് പറഞ്ഞുകൊണ്ടിരിക്കുമെന്നും ഉദയനിധി വ്യക്തമാക്കിയിരുന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →