മാന്നാർ (ആലപ്പുഴ) ∙ ബൈക്കിൽ വരുമ്പോൾ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ തലയ്ക്കു ഗുരുതര പരുക്കേറ്റ യുവഫൊട്ടോഗ്രാഫർ 12 വർഷത്തെ യാതനയ്ക്കൊടുവിൽ 2023 സെപ്തംബർ 2 ന് മരിച്ചു. പരുമല ഉഴത്തിൽ കാഞ്ഞിരത്തിൻമൂട്ടിൽ എം.സി.ആന്റണിയുടെയും ജസീന്തയുടെയും മകൻ മാത്യു കെ.ആന്റണിയാണ് (37) മരിച്ചത്. 2011 നവംബർ 19 ന് ജോലി കഴിഞ്ഞു ബൈക്കിൽ വീട്ടിലേക്കു പോകുമ്പോഴാണു പാണ്ടനാട്ടിൽ വച്ച് തെരുവുനായ് കുറുകെ ചാടിയത്. ഇത്രയും വർഷവും അബോധാവസ്ഥയിലായിരുന്നു.
പരുമലയിൽ സ്റ്റുഡിയോ നടത്തിയിരുന്ന മാത്യു 25 –ാം വയസ്സിലുണ്ടായ അപകടത്തെ തുടർന്ന് മാത്യു അബോധാവസ്ഥയിൽ കിടപ്പിലായി. വിവിധ സ്വകാര്യ ആശുപത്രികളിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ നടത്തി.
കുടുംബസ്വത്തായ 10 സെന്റ് സ്ഥലവും വീടും വിറ്റു കിട്ടിയ 50 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു ശസ്ത്രക്രിയകളടക്കം നടത്തിയിട്ടും ഫലമുണ്ടായില്ല. നാട്ടുകാരും സുഹൃത്തുക്കളും ഒത്തുചേർന്നു സഹായനിധി രൂപീകരിച്ചും ചികിത്സനടത്തി. കഴിഞ്ഞ 4 വർഷമായി ആശുപത്രിയിലും വീട്ടിലുമായി മാറിമാറി കഴിയുകയായിരുന്നു. സംസ്കാരം നടത്തി. സേവ്യർ സഹോദരനാണ്….