കറുകച്ചാൽ : യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കീഴുവാറ്റ് കോളനി ഭാഗത്ത് മുതുമരത്തിൽ വീട്ടിൽ ജിബിൻ ജോസഫ് (23),നെടുംകുന്നം ശാസ്താംകാവ് അമ്പലം ഭാഗത്ത് കിഴക്കേക്കര വീട്ടിൽ അഖിൽ ലാലിച്ചൻ (23) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 7:30 മണിയോടെ കറുകച്ചാൽ പച്ചിലമാക്കൽ ഭാഗത്ത് വഴിയിൽ നിൽക്കുകയായിരുന്ന യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ വഴിയിൽ നിന്നിരുന്ന യുവാക്കളുമായി 7 മണിയോടെ വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് അവിടെ നിന്നും പോയ ഇവർ സുഹൃത്തുക്കളോടോപ്പം കമ്പിവടിയും, മറ്റുമായി 7:30 മണിയോടെ തിരികെയെത്തി ഇവരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇവരെ പിടികൂടുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.