റായ്പുർ: അദാനി വിഷയത്തിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയും പ്രധാനമന്ത്രിയും രണ്ടോ മൂന്നോ ശതകോടീശ്വരൻമാർക്ക് വേണ്ടി പ്രവർത്തുക്കുന്നെന്ന് അദ്ദേഹം ആരോപിച്ചു.
അദാനിക്കെതിരെ അന്വേഷണം നടത്താൻ ബിജെപി തയാറാവില്ല. അങ്ങനെ സംഭവിച്ചാൽ നഷ്ടം മറ്റൊരാൾക്ക് ആയിരിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഛത്തിസ്ഗഡ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, കർണാടക എന്നിവടങ്ങളിൽ നിലവിലുള്ള സർക്കാരുകളും തെലുങ്കാനയിലും മധ്യപ്രദേശിലും വരാനിരിക്കുന്ന സർക്കാരുകളോ അദാനിയുടെ സർക്കാരല്ല, മറിച്ച് പാവങ്ങളുടെ സർക്കാരാകും. എല്ലാ സീറ്റുകളും ബിജെപി നേടുമെന്ന് അവകാശവാദമുന്നയിക്കും. ഇതേ അവകാശവാദം ഉന്നയിച്ച കർണാടകയിലെ പാവപ്പെട്ടവരെല്ലാം കോൺഗ്രസിനാണ് വോട്ട് ചെയ്തതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

