ഹസന്‍: കര്‍ണാടകയിലെ ഹാസനില്‍ നിന്നുള്ള ജെഡിഎസ് എം പി. പ്രജ്വല്‍ രേവണ്ണയെ അയോഗ്യനാക്കി. കര്‍ണാടക ഹൈക്കോടതിയാണ് പ്രജ്വലിനെ അയോഗ്യനാക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
ജനതാദള്‍ (സെക്കുലര്‍) ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍ രേവണ്ണ.
പ്രജ്വലിന്റെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബി ജെ പിയിലെ എ മഞ്ജു നല്‍കിയ ഹരജിയിലാണ് നടപടി. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹരജി.
ജെഡിഎസ് എം പി. പ്രജ്വല്‍ രേവണ്ണയെ അയോഗ്യനാക്കി
