ചിറവല്ലൂരിൽ സോഡ കുപ്പി കൊണ്ട് യുവാവിനെ തലക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി പരിക്കേറ്റ ചിറവല്ലൂർ സ്വദേശി ആശുപത്രിയിൽ

ചങ്ങരംകുളം:ചങ്ങരംകുളം ചിറവല്ലൂർ കിഴക്ക് മുറിയിൽ യുവാവിനെ സോഡ കുപ്പി കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിച്ചു. ചിറവല്ലൂർ സ്വദേശി തിയ്യത്തേതിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ്‌ സുബൈർ( 29)നാണ് പരിക്കേറ്റത്.വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.ബൈക്കിലെത്തിയ അഞ്ച് പേരടങ്ങുന്ന സംഘം പ്രദേശത്തെ യുവാക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തൂടർന്ന് കയ്യിൽ കരുതിയ സോഡാ കുപ്പിയെടുത്ത് സുബൈറിന്റെ തലക്കടിക്കുകയുമായിരുന്നു.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുബൈറിന്റെ നെറ്റിയിൽ എട്ടോളം തുന്നലുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →