ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിൽ വീണ് യുവതിയുടെ കൈ അറ്റു

വൈക്കം: ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിൽ വീണ് യുവതിയുടെ കൈ അറ്റു. കടുത്തുരുത്തി വെള്ളാശ്ശേരി ശ്രീശൈലത്തിൽ തീർത്ഥ(20)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. യുവതിയുടെ അറ്റുപോയ കൈ തുന്നിച്ചേർക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി.

കോട്ടയം ഭാഗത്തേക്ക് പോകുന്ന മെമു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വെള്ളിയഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. ട്രാക്കിനിടയിൽപ്പെട്ട് യുവതിയുടെ കൈ അറ്റു പോയി.

കോട്ടയം കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയുടെ അറ്റുപോയ കൈ തുന്നി ചേർക്കാനുള്ള അടിയന്തര ശസ്ത്രക്രിയകൾ ആരംഭിച്ചു. അറ്റുപോയ കയ്യുമായാണ് ആശുപത്രിയിൽ എത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →