നടി അപർണ നായരുടെ മരണം: അവസാനം ഫോണിൽ സംസാരിച്ചത് അമ്മയോട്

സിനിമ സീരിയൽ താരം അപര്‍ണ നായര്‍ മരിക്കുന്നതിനു മുൻപ് അമ്മയെ വീഡിയോ കാൾ ചെയ്‌തതായി വിവരം. താൻ പോകുന്നുവെന്ന് താരം അമ്മയെ വിഡിയോ കോള്‍ വിളിച്ചു പറയുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് അപര്‍ണ അമ്മയെ വിളിക്കുന്നത്. വീട്ടിലെ ചില പ്രശ്‌ന‌ങ്ങള്‍ പറഞ്ഞ് അപര്‍ണ ഏറെ സങ്കടപ്പെട്ടു കരഞ്ഞു. തുടര്‍‌ന്നാണ് ഫോണ്‍ കട്ടാക്കിയത്. പിന്നീട് അമ്മയെ തേടിയെത്തിയത് അപര്‍ണയുടെ മരണവാര്‍ത്തയാണ്.

രാത്രി ഏഴരയോടെയാണ് അപര്‍ണയെ കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. കരമന തളിയിലെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. അപര്‍ണയെ ആശുപത്രിയിലെത്തിക്കുമ്പോൾ ഭര്‍ത്താവും മകളും കൂടെയുണ്ടായിരുന്നു. ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചിരുന്നു. അപർണ്ണയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നമാണ് കാരണമെന്നും കരുതുന്നു. കരമനയിലെ സ്വകാര്യ ആശുപത്രിയിൽ റിസപ്‌ഷനിസ്റ്റായിരുന്നു അപർണ. രണ്ടാഴ്‌ച മുൻപ് അപര്‍ണ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ചിരുന്നു. കുട്ടികളെ നോക്കാൻ മറ്റാരുമില്ലെന്ന് പറഞ്ഞായിരുന്നു രാജി. മരണത്തിനു പിന്നിൽ എന്തെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →