ആറ്റിങ്ങലിൽ കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി

തിരുവനന്തപുരം: മൂന്നര വയസ്സുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു. ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് രേവതിയിൽ രമ്യ (30) ആണ് ഇന്നു രാവിലെ പത്തുമണിയോടെ മകൻ അഭിദേവുമായി കിണറ്റിൽ ചാടിയത്. ഇവർ താമസിക്കുന്ന വാടകവീട്ടിലെ 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് യുവതി കുട്ടിയുമായി ചാടിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തി രണ്ടുപേരെയും പുറത്തെടുത്ത് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോഴേക്ക് അഭിദേവ് മരിച്ചിരുന്നു.

തലയ്ക്ക് ഗുരുതര പരിക്കുകളോടെ രമ്യയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് രാജേഷിനെ ആറ്റിങ്ങൽ പോലീസ് ചോദ്യംചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →