സഹപാഠിയെ വിദ്യാർത്ഥികളെക്കൊണ്ട് തല്ലിച്ച സംഭവത്തിൽ തെറ്റുസമ്മതിച്ച് അധ്യാപിക

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർനഗറിൽ സഹപാഠിയെ വിദ്യാർഥികളെക്കൊണ്ട് തല്ലിച്ച സംഭവത്തിൽ തെറ്റുസമ്മതിച്ച് അധ്യാപിക തൃപ്ത ത്യാഗി. .വീഡിയോ സന്ദേശത്തിലാണ് തൃപ്തയുടെ കുറ്റസമ്മതം. കൂപ്പുകൈകളോടെയാണ് അവർ ക്ഷമാപണം നടത്തിയത്. തെറ്റ് സംഭവിച്ചെന്നും എന്നാൽ സഹപാഠിയെ തല്ലാൻ വിദ്യാർഥികളെക്കൊണ്ട് ആവശ്യപ്പെട്ടതിനു പിന്നിൽ വർഗീയ ലക്ഷ്യമില്ലെന്നും തൃപ്ത പറഞ്ഞു.

‘തെറ്റുപറ്റി. എന്നാൽ സംഭവത്തിനു പിന്നിൽ ഹിന്ദു-മുസ്‌ലിം വേർതിരിവ് ഉണ്ടായിരുന്നില്ല. കുട്ടികൾ ഹോം വർക്ക് ചെയ്തിരുന്നില്ല. പാഠങ്ങൾ മനഃപാഠമാക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതായിരുന്നു തന്റെ ഉദ്ദേശ്യം. ഭിന്നശേഷിയുള്ളയാളാണ് താൻ. എഴുന്നേൽക്കാനാവില്ല. അതുകൊണ്ട് ചില കുട്ടികളെക്കൊണ്ട് കുട്ടിയെ .തല്ലിച്ചു. അതുകാരണം അവൻ പഠിക്കുമെന്നാണ് വിശ്വസിച്ചിരുന്നത്’, തൃപ്ത ത്യാഗി പറഞ്ഞു.

സ്‌കൂൾ ഫീസ് താങ്ങാൻ കഴിയാത്ത പല മുസ്‌ലിം രക്ഷിതാക്കളുടെ മക്കളെ താൻ സൗജന്യമായി പഠിപ്പിക്കുന്നുണ്ട്. മുസ്‌ലിം കുട്ടികളെ പീഡിപ്പിക്കണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും അധ്യാപിക പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ തൃപ്ത ത്യാഗിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുന്നതിനാൽ സ്‌കൂൾ താത്കാലികമായി പൂട്ടുകയും കുട്ടികളെ സമീപ സ്‌കൂളുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

അതിനിടെ മുഖത്തടിച്ച സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ട ആൽട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെയും പോലീസ് കേസെടുത്തു. കുട്ടിയെ തിരിച്ചറിയുംവിധം ദൃശ്യങ്ങൾ സാമൂഹിക മാധ്യമംവഴി പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് കേസ്…

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →