കഭീ കഭീ മേരെ ദില്‍ മേ…ആ മധുര സ്വരം നിലച്ചിട്ട് 47 വര്‍ഷം

1923 ജുലായ് 23 ഡല്‍ഹിയിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച മുകേഷ് ചന്ദ് മാതുര്‍ എന്ന മുകേഷ് ഹിന്ദി സിനിമാ ലോകത്തിന് സമ്മാനിച്ചത് അനശ്വര ഗാനങ്ങളാണ്. കയ് ബാര്‍ യുഹി ദേഖാ ഹേ, കഭീ കഭീ മേരെ ദില്‍ മേ, സബ് കുച്ച് സീകാ ഹു ഹമ്നേ, മേ ഹു മസ്ത് മദാരി, ഹം നേ തും കോ പ്യാര്‍ കിയാഹേ ജിത്ന തുടങ്ങിയ ഗാനങ്ങള്‍ മുകേഷിനെ അനശ്വരനാക്കുന്നു.മുകേഷ് ചന്ദ് മാഥുര്‍ അഥവാ മുകേഷ് എന്ന വിഖ്യാത ഹിന്ദി ഗായകന്റെ ശബ്ദം നിലച്ചിട്ട് ഇന്നേക്ക് 45 വര്‍ഷം. കെ എല്‍ സൈഗള്‍ അടക്കിവാണിരുന്ന നാല്‍പതുകളിലെ ഹിന്ദി ചലച്ചിത്രഗാനരംഗത്ത് വിഷാദമധുരമായ ഗാനങ്ങള്‍ കൊണ്ടുമാത്രം സ്വന്തമായ ഒരിടം നേടിയ അനശ്വര ഗായകനായ മുകേഷിന്റെ ഓര്‍മ്മ ദിനമാണ് ഇന്ന്.
1923 ജുലായ് 23 ഡല്‍ഹിയിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച മുകേഷ് ചന്ദ് മാതുര്‍ എന്ന മുകേഷ് ഹിന്ദി സിനിമാ ലോകത്തിന് സമ്മാനിച്ചത് അനശ്വര ഗാനങ്ങളാണ്. കയ് ബാര്‍ യുഹി ദേഖാ ഹേ, കഭീ കഭീ മേരെ ദില്‍ മേ, സബ് കുച്ച് സീകാ ഹു ഹമ്നേ, മേ ഹു മസ്ത് മദാരി, ഹം നേ തും കോ പ്യാര്‍ കിയാഹേ ജിത്ന തുടങ്ങിയ ഗാനങ്ങള്‍ മുകേഷിനെ അനശ്വരനാക്കുന്നു.
പന്ത്രണ്ടാം ക്ലാസില്‍ പഠിപ്പു നിര്‍ത്തിയ മുകേഷ് പൊതുമരാമത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഒഴിവുകിട്ടുമ്പോഴെല്ലാം തന്റെ ശബ്ദത്തില്‍ പാട്ടുകള്‍ റെക്കോര്‍ഡുചെയ്യാന്‍ ശ്രമിച്ചു. ഹാര്‍മോണിയമടക്കമുള്ള സംഗീതോപകരണങ്ങള്‍ അഭ്യസിക്കാന്‍ ശ്രമിച്ചു. സ്‌കൂള്‍ സഹപാഠിയും പില്‍ക്കാലത്ത് സുപ്രസിദ്ധ സംഗീത സംവിധായകനുമായ റോഷന്റെ ഹാര്‍മോണിയത്തിനൊപ്പിച്ച് എല്ലാ പരിപാടികള്‍ക്കും പാട്ടുപാടിക്കൊണ്ടിരുന്ന മുകേഷ്, ചേച്ചിയുടെ വിവാഹച്ചടങ്ങിലും പാടി. ആ ചടങ്ങില്‍ മുകേഷിന്റെ അകന്ന ബന്ധുവും നടനുമായ മോത്തിലാലും സന്നിഹിതനായിരുന്നു. അന്ന് കേട്ടിരുന്ന സ്വരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായ മുകേഷിന്റെ സ്വരത്തില്‍ ആകൃഷ്ടനായ അദ്ദേഹമാണ് മുകേഷിനെ ബോംബെയിലേക്ക് ചെല്ലുന്നതിനായി നിര്‍ബന്ധിക്കുന്നത്.
അക്കാലത്ത് ബോംബെയില്‍ ഒരൊറ്റ ശബ്ദമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ. കുന്ദന്‍ ലാല്‍ സൈഗള്‍ എന്ന കെ എല്‍ സൈഗള്‍. കെ എല്‍ സൈഗാളിന്റെ ആരാധകനായിരുന്ന മുകേഷ്, അദ്ദേഹത്തിന്റെ പാട്ടുകള്‍ കാണാതെ പഠിച്ച് പാടുമായിരുന്നു.
മുംബൈയിലെത്തിയ മുകേഷ് പണ്ഡിറ്റ് ജഗന്‍നാഥ പ്രസാദിന്റെ കീഴില്‍ സംഗീതം അഭ്യസിച്ചു. 1941ല്‍ പുറത്തിറങ്ങിയ നിര്‍ദോഷ് എന്ന ചിത്രത്തില്‍ പാടാനും അഭിനയിക്കാനുമുള്ള അവസരം അദ്ദേഹത്തെ തേടി എത്തി. 1945 ല്‍ പുറത്തിറങ്ങിയ പെഹലി നസര്‍ എന്ന ചിത്രം മുകേഷ് എന്ന ഗായകനെ ബോളിവുഡില്‍ പ്രശസ്തനാക്കി.
അക്കാലത്തെ സൂപ്പര്‍നായകന്‍ രാജ്കുമാറിന്റെ സ്ഥിരം ശബ്ദമായിരുന്നു മുകേഷിന്റേത്. നീല്‍ കമല്‍ എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് മുകേഷ് രാജ്കപൂര്‍ ജോഡി തുടങ്ങുന്നതെങ്കിലും ഇരുവരുടേയും ആദ്യത്തെ ഹിറ്റ് 1948 ല്‍ പുറത്തിറങ്ങിയ ‘ആഗ്’ ആയിരുന്നു. ആഗിന് ശേഷം മുകേഷ് രാജ്കപൂര്‍ ജോഡിയുടെ വസന്തകാലമായിരുന്നു. മേരാ നാം ജോക്കര്‍, അനാഡി തുടങ്ങിയ മ്യൂസിക്കല്‍ ഹിറ്റുകളായ നിരവധി ഗാനങ്ങള്‍ ഇവരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
1950 -ല്‍ ‘മാഷുകാ’ എന്ന ചിത്രത്തിലൂടെ നായകനായി പാടി അഭിനയിക്കാന്‍ അവസരം കൈവന്നു. അതായിരുന്നു മുകേഷിന്റെ കരിയറിലെ ഏറ്റവും വലിയ അബദ്ധവും. നിര്‍മാതാവിന്റെ കരാര്‍ വ്യവസ്ഥകള്‍ വേണ്ടുംവിധം വായിച്ചുനോക്കാതെ ഒപ്പിട്ടുകൊടുത്ത മുകേഷ് നഷ്ടപ്പെടുത്തിയത് മൂന്നു വര്‍ഷമാണ്. സിനിമ തീര്‍ന്ന് റിലീസാകും വരെ മുകേഷ് മറ്റു സിനിമകളില്‍ പ്രവര്‍ത്തിക്കരുത് എന്നതായിരുന്നു ആ വ്യവസ്ഥ. അത് ‘ശ്രീ 420’ പോലുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ ഏറെ ജനപ്രിയമായിത്തീര്‍ന്ന പല ഗാനങ്ങളും അദ്ദേഹത്തിന് നഷ്ടമാക്കി. ആ സിനിമയ്ക്കുവേണ്ടി രാജ് കപൂര്‍ നേരത്തെ തന്നെ റെക്കോര്‍ഡ് ചെയ്തുവെച്ചിരുന്ന, ‘മേരാ ജൂതാ ഹേ ജാപ്പാനി…’ മാത്രം ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. അക്കാലത്തുതന്നെ ആവാരാ എന്ന ചിത്രത്തില്‍ രാജ് കപൂറിനുവേണ്ടി പാടിയ ‘ആവാരാ ഹൂം…’ എന്ന ഗാനം വിദേശങ്ങളില്‍ വരെ രാജ്കപൂറിനെ ജനപ്രിയനാക്കി. അതിനു ശേഷം രാജ് കപൂറിന്റെ സ്വരമായി മുകേഷ് മാറി. മറ്റാരെക്കൊണ്ടും പാടിക്കാന്‍ രാജ്കപൂര്‍ പിന്നീട് തയ്യാറായില്ല.
1974 ല്‍ പുറത്തിറങ്ങിയ രജ്നിഗന്ധ എന്ന ചിത്രത്തിലെ കയ് ബാര്‍ യുഹി ദേഖാ ഹേ എന്ന ഗാനം ആലപിച്ചതിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →