കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മുംബൈ സിറ്റിയെ തോല്‍പ്പിച്ച് മോഹന്‍ ബഗാന്‍ സെമിയില്‍. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബഗാന്റെ ജയം. മത്സരത്തിന്റെ ആറാം മിനുട്ടില്‍തന്നെ പെനാള്‍ട്ടിയിലൂടെ ബഗാന്‍ ലീഡെടുത്തു. കമ്മിന്‍സ് ആണ് ഗോള്‍ നേടിയത്.
28-ാം മിനുട്ടില്‍ പെരേര ഡിയാസ് മുംബൈ സിറ്റിയെ ഒപ്പമെത്തിച്ചു. എന്നാല്‍ മൂന്നു മിനുട്ടിനകം ബഗാന്‍ തിരിച്ചടിച്ചു. 31-ാം മിനുട്ടില്‍ മന്‍വീര്‍ സിംഗാണ് ബഗാനു വീണ്ടും ലീഡ് സമ്മാനിച്ചത്. 63-ാം മിനുട്ടില്‍ അന്‍വര്‍ അലിയിലൂടെ ബഗാന്‍ മൂന്നാം ഗോളും ജയവും സ്വന്തമാക്കി.
സെമിഫൈനലില്‍ എഫ്.സി. ഗോവയാണ് ബഗാന്റെ എതിരാളികള്‍. മറ്റൊരു സെമിയില്‍ ഈസ്റ്റ് ബംഗാള്‍ നോര്‍ത്ത് ഈസ്റ്റിനെയും നേരിടും.