കോപ്പന്‍ഹേഗന്‍(ഡെന്‍മാര്‍ക്ക്): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സ് കിരീടം ദക്ഷിണ കൊറിയയുടെ ലോക ഒന്നാംനമ്പര്‍ താരം ആന്‍സെ യുങിന്. മുന്‍ ലോക ജേതാവ് സ്‌പെയിനിന്റെ കരോലിന മാരിനെ അനായാസം കീഴടക്കിയാണ് ആന്‍ ആദ്യമായി ലോക കിരീടത്തില്‍ മുത്തമിട്ടത്. 21-12. 21-10. രണ്ടാം ഗെയിമില്‍ 10-10 എന്ന തുല്യനിലയില്‍നിന്ന് തുടര്‍ച്ചയായി 11 പോയിന്റുകള്‍ നേടിയാണ് ആന്‍ ജയിച്ചത്. സെമിയില്‍ ടോക്കിയോ ഒളിമ്പിക് സ്വര്‍ണ ജേതാവ് ചെന്‍യു ഫെയെയും ആന്‍ കീഴടക്കിയിരുന്നു.