.അബുദാബി∙ യുഎഇ ബഹിരാകാശസഞ്ചാരി സുൽത്താൻ അൽ നെയാദി ഉൾപ്പെടെയുളള നാലംഗ സംഘത്തിന് പകരം പുതിയ സംഘത്തെ ബഹിരാകാശനിലയത്തിലേയ്ക്ക് അയച്ച് നാസ. 2023 സെപ്തംബർ 1 .വെള്ളിയാഴ്ച നെയാദിയും സംഘവും ഭൂമിയിലേയ്ക്ക് തിരിക്കുന്ന .സാഹചര്യത്തിലാണ് ഇത്. ഇവർക്ക് പൂർത്തിയാക്കാൻ കഴിയാത്ത ജോലികൾ ക്രൂ സെവൻ സംഘം ഏറ്റെടുക്കും.
അമേരിക്ക, ഡെൻമാർക്ക്, ജപ്പാൻ, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള നാല് പേരാണ് ക്രൂ സെവൻ സംഘത്തിലുള്ളത്. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ 2023 ഓഗസ്റ്റ് 26 ന് പുലർച്ചെ യാത്ര തിരിച്ച സംഘം 30 മണിക്കൂറുകൾക്കുള്ളിൽ ബഹാരാകാശനിലയത്തിലെത്തും. 2023 മാർച്ച് മൂന്നിനാണ് നെയാദിയും സംഘവും ബഹിരാകാശനിലയത്തിലെത്തിയത്. സ്പേസ് വോക്ക് നടത്തിയ ആദ്യ അറബ് പൗരൻ എന്നതുൾപ്പെടെ ഒട്ടേറെ റെക്കോർഡുകളും സ്വന്തം പേരിൽ എഴുതി ചേർത്താണ് നെയാദിയുടെ മടക്കം. …

