ചെറിയ നിക്ഷേപത്തിലൂടെ സമ്പത്ത് വളര്‍ത്താം, അറിയേണ്ടതെല്ലാം

റിട്ടയര്‍മെന്റ് ലക്ഷ്യമാക്കി നിക്ഷേപം നടത്താനുള്ള മികച്ച ദീര്‍ഘകാല ഓപ്ഷനുകളാണ് ഇപിഎഫ്, പിപിഎഫ്, എന്‍പിഎസ് എന്നിവ.

ഇപിഎഫ്

സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായുള്ള നിക്ഷേപ ഓപ്ഷനാണിത്. തൊഴിലുടമയുടെയും, ജീവനക്കാരുടെയും പങ്കാളി ത്തത്തോടെയാണ് ഇപിഎഫ് നിക്ഷേപം. എല്ലാ മാസവും അടിസ്ഥാന ശമ്പളത്തില്‍ നിന്നും 12 ശതമാനം വീതം ഇരു വിഭാഗവും ഇപിഎഫില്‍ നിക്ഷേപിക്കുന്നു. ഇപിഎഫ് നിക്ഷേപത്തിന് ആദായ നികുതി വകുപ്പ് സെക് ഷന്‍ 80 സി പ്രകാരം ഇപിഎഫിലെ 1.5 ലക്ഷം വരെയുള്ള നിക്ഷേപത്തിന് നികുതിയിളവുണ്ട്. നിലവില്‍ 8.15 ശതമാനമാണ് ഇപിഎഫ് പലിശ നിരക്ക്. ഇപിഎഫിലുള്ള നിക്ഷേപം കുറവാണെന്നു തോന്നിയാല്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന തുകയ്ക്കു പുറമേ ജീവനക്കാര്‍ക്ക് നിക്ഷേപിക്കാന്‍ അവസരമുണ്ട് ഇതാണ് വോളന്ററി പ്രോവിഡന്റ് ഫണ്ട്. ശമ്പള ജീവനക്കാര്‍ക്ക് മാത്രമാണ് ഇതിന് അവസരം. വോളന്ററി പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന തുകയ്ക്കും ഇപിഎഫിന് നിലവിലുള്ള അതേ പലിശ തന്നെ ലഭിക്കും.

പിപിഎഫ്

ശമ്പള വരുമാനമില്ലാത്തവര്‍ക്കും നിക്ഷേപം നടത്താനുള്ള ഓപ്ഷനാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്). കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. നിക്ഷേപ കാലാവധി 15 വര്‍ഷമാണ്. പതിനഞ്ച് വര്‍ഷത്തിനു ശേഷം അഞ്ച് വര്‍ഷേത്തക്കു കൂടി നിക്ഷേപ കാലാവധി നീട്ടാം. നിലവില്‍ പലിശ നിരക്ക് 7.1 ശതമാനമാണ്. മൂന്നു മാസം കൂടുമ്പോള്‍ പിപിഎഫ് പലിശ നിരക്ക് പുതുക്കും. പിപിഎഫിലെ 1.5 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് ആദ നികുതി സെക് ഷന്‍ 80 സി പ്രകാരം നികുതി നല്‍കേണ്ടതില്ല.

എന്‍പിഎസ്

രാജ്യെത്ത പൗരന്മാര്‍ക്കെല്ലാം പെന്‍ഷന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യേത്താടെ ഇന്ത്യ ഗവണ്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. ഇക്വിറ്റി, കോര്‍പറേറ്റ് ബോണ്ട്, ഗവണ്‍മെന്റ് ബോണ്ട്, ആള്‍ട്ടര്‍നേറ്റ് അസെറ്റ് എന്നിവയിലാണ് എന്‍പിഎസിലെ നിക്ഷേപം. പെന്‍ഷനും അതോടൊപ്പം നിക്ഷേപവും ചേര്‍ന്ന പദ്ധതിയാണിത്. എന്‍പിഎസില്‍. അംഗമാകുന്നവര്‍ക്ക് 60 വയസുമുതല്‍ പെന്‍ഷന്‍ ലഭിക്കും. ടയര്‍-1, ടയര്‍-2 അക്കൗണ്ടുകളാണ് എന്‍പിഎസിലുള്ളത്. . 60 ശതമാനം ലംപ്‌സം ആയി പിന്‍വലിക്കാം. ഇതിന് നികുതി നല്‍കേണ്ടതില്ല. എന്‍പിഎസിലെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ആദായ നികുതി വകുപ്പ് സെക് ഷന്‍ 80 സി പ്രകാരം നികുതി നല്‍കേണ്ടതില്ല. എന്‍പിഎസിലെ 1.5 ലക്ഷം രൂപയ്ക്ക് പുറമേയുള്ള 50,000 രൂപയുടെ നിക്ഷേപ ത്തിനും നികുതിയിളവ് ലഭ്യമാണ്.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →