ചണ്ഡീഗഢ്: വിവാദമായ വി.എസ്.എസ്.സി. പരീക്ഷാത്തട്ടിപ്പില്‍ മുഖ്യപ്രതിയടക്കം മൂന്നു പേര്‍ ഹരിയാനയില്‍ പിടിയില്‍. കേരളത്തില്‍നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ഹരിയാനയിലെത്തിയാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരത്തെ പരീക്ഷാ സെന്ററില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ രണ്ടു ഹരിയാന സ്വദേശികള്‍ പിടിയിലായിരുന്നു.
ഇവരെ ചോദ്യംചെയ്തതില്‍നിന്ന് ഹരിയാനയിലെ കോച്ചിങ് സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് അരങ്ങേറിയതെന്നു വ്യക്തമായി. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പോലീസ് ഹരിയാനയിലെത്തി മുഖ്യപ്രതികളെ വലയിലാക്കുകയായിരുന്നു. വി.എസ്.എസ്.സി. നടത്തിയ ടെക്നിഷ്യന്‍ (ഇലക്ര്ടീഷ്യന്‍ ഗ്രേഡ് ബി) പരീക്ഷയിലായിരുന്നു ക്രമക്കേട്. സംഭവം വിവാദമായതോടെ പരീക്ഷ റദ്ദാക്കിയിരുന്നു.