ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ ചന്ദ്രയാന്‍ 3 പേടകത്തില്‍ നിന്ന് പ്രഗ്യാന്‍ റോവര്‍ അടുത്ത 14 ദിവസങ്ങള്‍ ചന്ദ്രോപരിതലത്തില്‍ പര്യവേഷണങ്ങള്‍ നടത്തും. ഉപരിതലത്തില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ലാന്‍ഡറിലേക്കും, ലാന്‍ഡര്‍ അത് ഓര്‍ബിറ്ററിലേക്കും, ഓര്‍ബിറ്റര്‍ ഭൂമിയിലേക്കും കൈമാറും. റോവറിന്റെ മുന്നില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു മെഗാപിക്സലിന്റെ രണ്ട് മോണോക്രോമാറ്റിക് ക്യാമറകള്‍ വഴിയാണ് ശാസ്ത്രജ്ഞര്‍ക്ക് ദൃശ്യങ്ങള്‍ ലഭ്യമാകുന്നത്.
രണ്ടാഴ്ച റോവര്‍ പര്യവേഷണങ്ങള്‍ നടത്തും
