മിന്നല്‍ പരിശോധനയില്‍ 89 ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളെ കാണാനില്ല;സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കേസ്

ന്യൂഡല്‍ഹി: സ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് വിദ്യാര്‍ഥിനികളെ കാണാനില്ലെന്ന പരാതിയില്‍ വാര്‍ഡനുള്‍പ്പടെ നാലു പേര്‍ക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ പരസ്പുരിലെ സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അഡ്മിഷന്‍ രേഖകളിലുള്ള 100 വിദ്യാര്‍ഥികളില്‍ 11 പേര്‍ മാത്രമാണ് സ്‌കൂളിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിത പരിശോധന.
ബാക്കി 89 വിദ്യാര്‍ഥികളെ പറ്റി അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ വാര്‍ഡനു കഴിഞ്ഞില്ലെന്നും ഇതില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ല മജിസ്ട്രേറ്റ് നേഹ ശര്‍മ വ്യക്തമാക്കി.
സ്‌കൂള്‍ വാര്‍ഡന്‍, അധ്യാപിക, വാച്ച്മാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →