ബ്രിക്സ് ഉച്ചകോടി: മോദിദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു

ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തിയേക്കും

ന്യൂഡല്‍ഹി: ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലേക്കു തിരിച്ചു. മൂന്നു ദിവസമാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയിലുണ്ടാകുക.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്.
കോവിഡ് അടച്ചുപൂട്ടലിനുശേഷം ആദ്യമായാണ് നേരിട്ടുള്ള ഉച്ചകോടി നടക്കുന്നത്. ഇതുവരെ ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ മാത്രമാണ് നടന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി മോദി പ്രത്യേകം ചര്‍ച്ച നടത്തിയേക്കും. പ്രധാനമന്ത്രിയുടെ ജോഹന്നാസ്ബര്‍ഗിലെ പരിപാടികള്‍ അന്തിമമാക്കിയിട്ടില്ലെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞത്. 2020 മെയില്‍ അതിര്‍ത്തിയില്‍ സൈനികരുമായി ഏറ്റുമുട്ടലുണ്ടായതിനുശേഷം ഇരുവരും നയതന്ത്ര ചര്‍ച്ച നടത്തിയിട്ടില്ല.
സഹകരണമേഖലകള്‍ തിരിച്ചറിയാനും കൂട്ടായ്മയുടെ വികസനം അവലോകനം ചെയ്യാനും അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണ് ഉച്ചകോടിയെന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പായി പ്രധാനമന്ത്രി പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് 25ന് മോദി ഗ്രീസിലേക്ക് പുറപ്പെടും. ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതകിസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →