ഡ്യൂറണ്ട് കപ്പ്:ക്വാര്‍ട്ടര്‍ ലൈനപ്പ് ആയി

-ഗോകുലത്തിന് എതിരാളികള്‍ ഈസ്റ്റ് ബംഗാള്‍

കൊല്‍ക്കത്ത: ഡ്യൂറണ്ട് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോകുലം കേരളയുടെ എതിരാളികള്‍ ലോക്കല്‍ ഫേവറിറ്റുകളായ ഈസ്റ്റ് ബംഗാള്‍. ആഗസ്റ്റ് 24-ന് വൈകിട്ട് ആറിന് ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആര്‍മി റെഡ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. ഗുവാഹത്തിയിലായിരിക്കും ഈ മത്സരം.

ആഗസ്റ്റ് 25ന് കൊല്‍ക്കത്തയിലാണ് ഈസ്റ്റ് ബംഗാള്‍ ഗോകുലം കേരളയെ നേരിടുക. എഫ്സി ഗോവയും ചെന്നൈയിന്‍ എഫ്സിയും 26-ന് വൈകിട്ട് ആറിന് ഗുവാഹത്തിയില്‍ ഏറ്റുമുട്ടും. 27ന് അവസാന ക്വാര്‍ട്ടറില്‍ മുംബൈ സിറ്റി എഫ്സി മോഹന്‍ ബഗാനെ നേരിടും. വൈകിട്ട് ആറിന് കൊല്‍ക്കത്തയിലാകും പോരാട്ടം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →