ഒരേയൊരു കഥാപാത്രം മാത്രമുള്ള ചിത്രമാണ് ജൂലിയാന. ഒറ്റയ്ക്കുള്ള യാത്രയ്ക്കിടയില്‍ യുവതിയുടെ തലയില്‍ ഒരു കലം കുടുങ്ങുന്നതും അതില്‍ നിന്ന് രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളുടെയും കഥ പറയുന്ന ജൂലിയാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
കേന്ദ്ര കഥാപാത്രം മുഖം കാണിക്കുന്നില്ല. കൂടാതെ ലോകത്തെ ആദ്യ സംഭവരഹിതമായ സര്‍വൈവല്‍ മൂവി ആയിരിക്കും ജൂലിയാന എന്നു സംവിധായകൻ പ്രശാന്ത് മാമ്ബുള്ളി അവകാശപ്പെടുന്നു. ലോകമെമ്ബാടുമുള്ള പ്രേക്ഷകര്‍ക്ക് ഭാഷയുടെ അതിര്‍വരമ്ബുകളില്ലാതെ ചിത്രം ആസ്വാദിക്കാനുള്ള അവസരം കൂടി ഒരുക്കുന്നു.
ട്രെയിലര്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടുന്നത്. ചിത്രത്തിന്റെ രചനയും പ്രശാന്ത് മാമ്ബുള്ളി നിര്‍വഹിക്കുന്നു. പെൻ ആൻഡ് പേപ്പര്‍ ക്രിയേഷൻസും ബാദുഷ സിനിമാസും ചേര്‍ന്നു നിര്‍മ്മിക്കുന്ന ജൂലിയാനയുടെ സഹനിര്‍മ്മാണം കോമ്ബാറ ഫിലിംസ് ആണ്. പ്രൊജക്‌ട് ഡിസൈനര്‍ പ്രിയദര്‍ശിനി പി.എം. എന്നിവർ നിർവ്വഹിക്കുന്നു.