അഞ്ച് വയസ്സുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊന്ന് തീര്‍ത്ഥാടകന്‍

മഥുര: ഉത്തര്‍ പ്രദേശിലെ മഥുരയില്‍ അഞ്ച് വയസ്സുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊന്ന് തീര്‍ത്ഥാടകന്‍. ഇയാള്‍ കുഞ്ഞിനെ ആവര്‍ത്തിച്ച് നിലത്തിട്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 52 വയസ്സുള്ള ഓംപ്രകാശ് ആണ് പ്രതി. ഓംപ്രകാശ്, സപ്തകോശി യാത്രയുടെ ഭാഗമായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇയാള്‍ കൊന്ന കുഞ്ഞും പിതാവും യാത്രക്കൊപ്പമുണ്ടായിരുന്നു. കച്ചവടാവശ്യാര്‍ഥമുള്ള സാധനങ്ങളുമായാണ് പിതാവ് യാത്രയുടെ ഒപ്പം കൂടിയത്.കുഞ്ഞിനെ നിലത്തിട്ട് അടിക്കുന്നത് ശ്രദ്ധയില്‍ പെട്ട പ്രദേശവാസികള്‍ ഓംപ്രകാശിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രദേശവാസികള്‍ ഇയാളെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ഓംപ്രകാശ് എന്തിനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നത് വ്യക്തമല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →