വിക്രം സാരാഭായി സ്പേസ് സെന്ററിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയിൽ കോപ്പിയടി. ഐഎസ്ആർഒയുടെ പരീക്ഷ എഴുതാനെത്തിയവർ കോപ്പിയടിച്ച സംഭവത്തിൽ ആൾമാറാട്ടവും. ഹരിയാന സ്വദേശികളാണ് മറ്റ് രണ്ട് പേർക്ക് വേണ്ടി ആൾമാറാട്ടം നടത്തി കോപ്പിയടിച്ചത് . അപേക്ഷകരുടെ മൊബൈൽഫോണും ഇവർ കൈവശം വച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
. സംഭവത്തിൽ കോട്ടൺഹിൽ സ്കൂളിലും പട്ടം സ്കൂളിലും പരീക്ഷ എഴുതിയവരാണ് പിടിയിലായത്. ഹെഡ്സെറ്റും മൊബൈൽഫോണും ഉപയോഗിച്ച് ബ്ലൂടൂത്ത് വഴിയാണ് ഉദ്യോഗാർത്ഥികൾ കോപ്പിയടിച്ചത്. ചോദ്യപ്പേപ്പർ ഫോട്ടോ എടുത്ത് അയച്ച ശേഷം പുറത്ത് നിന്ന് ഹെഡ്സെറ്റ് വഴി ഉത്തരം നൽകുകയായിരുന്നു.
എഴുപത്തിയൊൻപത് മാർക്കിന്റെ ഉത്തരവും പ്രതികൾ ശരിയായി എഴുതിയിരുന്നു. ഹരിയാന സ്വദേശി സുനിൽ ആണ് കോട്ടൺഹിൽ സ്കൂളിൽ നിന്ന് പിടിയിലായത്. ഹരിയാന സ്വദേശി തന്നെയായ സുമിത് കുമാർ എന്നയാളാണ് പട്ടം സെന്റ് മേരീസ് സ്കൂളിൽ നിന്ന് പിടിയിലായത്. മ്യൂസിയം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ പിടിയിലാകുകയായിരുന്നു.

