കുടകില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി യുവതി മരിച്ചു

കുടകില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു: കുടക് ജില്ലയിലെ വിരാജ്പേട്ടിന് സമീപം അമ്മാട്ടിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവതി മരിച്ചു.തൃശ്ശൂർ പാണഞ്ചേരി സ്വദേശി അമൃത(25)യാണ് മരിച്ചത്. പാണഞ്ചേരി വിളക്കത്തറ (നന്ദനം) പ്രകാശന്റെയും ഉഷയുടെയും (നഴ്സ്, മാരായ്ക്കൽ ആരോഗ്യ ഉപകേന്ദ്രം) മകളാണ്. കനറാ ബാങ്ക് അമ്മാട്ടി ശാഖയിൽ ജോലിചെയ്യുകയായിരുന്നു.

ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോൾ അമൃത സഞ്ചരിച്ച സ്കൂട്ടർ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻതന്നെ മൈസൂരു അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വിരാജ്പേട്ട് റൂറൽ പോലീസ് കേസെടുത്തു. സഹോദരി: അശ്വതി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →