വത്തിക്കാൻ പ്രതിനിധിയുടെ കത്ത് സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളി മുൻസിഫ് കോടതി

ഏകീകൃത കുർബ്ബാന നടപ്പിലാക്കണമെന്ന വത്തിക്കാൻ പ്രതിനിധിയുടെ കത്ത് സ്റ്റേ ചെയ്യണമെന്ന ഹർജി മുൻസിഫ് കോടതി തള്ളി. അതിരൂപത വൈദികൻ നൽകിയ ഹർജിയിൽ വത്തിക്കാൻ പ്രതിനിധിക്ക് നോട്ടീസ് അയച്ചു. 2023 ഓ​ഗസ്റ്റ് 24നകം വിശദീകരണം നൽകാൻ നിർദ്ദേശം നൽകി.2023 ഓ​ഗസ്റ്റ് 20 ന് മുൻപ് എല്ലാ പള്ളികളിലും ഏകീകൃത കുർബാന നടപ്പാക്കണമെന്ന് ഉത്തരവിലൂടെ മാർപാപ്പയുടെ പ്രതിനിധി ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് നടപ്പാക്കാത്തവർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. .

ഇത് സംബന്ധിച്ച് വത്തിക്കാൻ പ്രതിനിധി അയച്ച കത്ത് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജി. ആർച്ച് ബിഷപ്പ് സിറിൽ വാസിലിന്റെ നടപടി അധികാര പരിധി ലംഘിച്ചാണെന്നും അതിരൂപതയിൽ ഉത്തരവിറക്കാൻ അഡ്മിനിസ്‌ട്രേഷന് മാത്രമേ അധികാരമുള്ളൂ എന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നു.

ഏകീകൃത കുർബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 2022 മാർച്ച് 22ന് മാർപാപ്പ നൽകിയ കത്ത് പള്ളികളിൽ വായിക്കണം. മാത്രവുമല്ല ഇതിന്റെ സാക്ഷ്യപത്രം പള്ളി വികാരിയും കൈക്കാരന്മാരും ഒപ്പിട്ട് അതിരൂപത കൂരിയായിലേക്ക് അയയ്ക്കണം. ഇല്ലെങ്കിൽ മാർപ്പാപ്പയോടുള്ള അനുസരണക്കേടായി കണക്കാക്കി കാനോനിക നടപടിയുണ്ടാകുമെന്നും ആർച്ച് ബിഷപ്പ് സിറിൽ വാസിൽ മുന്നറിയിപ്പ് നൽകുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →