ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ റോ​ഡ് ല​ഡാ​ക്കി​ല്‍ നി​ര്‍മി​ക്കു​ന്നു

ല​ഡാ​ഖ്: ലോ​ക​ത്തി​ലെ ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ റോ​ഡ് നി​ര്‍മാ​ണ​ത്തി​ന് ല​ഡാ​ഖി​ൽ തു​ട​ക്കം. ലി​കാ​രു- മി​ഗ് ലാ- ​ഫു​ക് ചെ ​മേ​ഖ​ല​യി​ലാ​ണ് ബോ​ര്‍ഡ​ര്‍ റോ​ഡ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍റെ വ​നി​താ വി​ഭാ​ഗം ആ​ള്‍ വി​മ​ന്‍ റോ​ഡ് ക​ണ്‍സ്ട്ര​ക്‌​ഷ​ന്‍ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. കേ​ണ​ല്‍ പൊ​നു​ങ് ഡൊ​മി​ങ് ന​യി​ക്കു​ന്ന അ​ഞ്ചം​ഗ വി​മ​ന്‍ ബോ​ര്‍ഡ​ര്‍ റോ​ഡ് ടാ​സ്‌​ക് ഫോ​ഴ്‌​സി​നാ​ണു നി​ർ​മാ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം.

രാ​ജ്യ​ത്തി​ന്‍റെ എ​ഴു​പ​ത്തേ​ഴാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ല​ഡാ​ഖി​ലെ ഡെം​ചോ​ക്ക് സെ​ക്റ്റ​റി​ല്‍ റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ബി​ആ​ര്‍ഒ ഡ​യ​റ​ക്റ്റ​ര്‍ ജ​ന​റ​ല്‍ ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ല്‍ രാ​ജീ​വ് ചൗ​ധ​രി നി​ര്‍വ​ഹി​ച്ചു. 19,400 അ​ടി ഉ​യ​ര​ത്തി​ല്‍ 64 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് ത​ന്ത്ര​പ്ര​ധാ​ന​മാ​യ റോ​ഡ്. ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യി നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. സൈ​ന്യ​ത്തി​ന് ഏ​റ്റ​വും നി​ര്‍ണാ​യ​ക​മാ​യ ഫു​ക് ചെ​യി​ല്‍ ദൂ​രെ​യു​ള്ള ആ​ര്‍മി ഔ​ട്ട്പോ​സ്റ്റു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​തി​ന് ഈ ​പാ​ത ഉ​പ​ക​രി​ക്കും.

ലി​കാ​രു മു​ത​ല്‍ ഫു​ക്‌​ചെ വ​രെ​യാ​ണ് റോ​ഡി​ന്‍റെ ദൂ​രം. യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ നി​ന്ന് (എ​ല്‍എ​സി) വെ​റും മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് റോ​ഡ് എ​ന്ന​തി​നാ​ല്‍ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല കൂ​ടി​യാ​ണി​ത്. നേ​ര​ത്തെ ത​ങ്ങ​ള്‍ ത​ന്നെ നി​ര്‍മി​ച്ച ഉം​ലി​ങ് ലാ ​പാ​സി​നെ മ​റി​ക​ട​ക്കു​ന്ന ഉ​യ​ര​മാ​കും പു​തി​യ റോ​ഡി​നെ​ന്ന് ബി​ആ​ര്‍ഒ എ​ക്‌​സി​ല്‍ അ​റി​യി​ച്ചു. 2021ല്‍ ​നി​ര്‍മി​ച്ച 52 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള ഉം​ലി​ങ് ലാ ​പാ​സ് 19,200 അ​ടി ഉ​യ​ര​ത്തി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ബൊ​ളീ​വി​യ​യി​ലെ ഉ​ടു​രു​ന്‍കു വൊ​ള്‍കാ​നോ​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന 18,953 അ​ടി ഉ​യ​ര​മു​ള്ള പാ​ത​യു​ടെ ഗി​ന്ന​സ് റെ​ക്കോ​ഡാ​ണ് ഉം​ലി​ങ് ലാ ​പാ​സ് ത​ക​ര്‍ത്ത​ത്. പു​തി​യ പാ​ത പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ ഈ ​റെ​ക്കോ​ഡും പ​ഴ​ങ്ക​ഥ​യാ​കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →