മുപ്പത് ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

മുപ്പത് ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കര്‍ണാടകയില്‍ നിന്ന് കടത്തിയ ഉല്‍പ്പന്നങ്ങളാണ് വയനാട് കാട്ടിക്കുളത്ത് നിന്ന് പിടികൂടിയത്. 75 ചാക്കുകളിലായി 56,250 പാക്കറ്റുകള്‍ വാഹനപരിശോധനയ്ക്കിടെ പിടിച്ചെടുത്തു.

പച്ചക്കറി കയറ്റിവന്ന പിക്ക് അപ്പ് ജീപ്പില്‍ നിന്നാണ് പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടിയത്. പിക്ക് അപ്പ് ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ വാളാട് സ്വദേശി ഷൗഹാന്‍ സര്‍ബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →