പൊന്നാനി : ജീലാനി നഗർ കടൽത്തീരത്ത് ജിയോബാഗുകൾ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ തീരവാസികൾ രംഗത്തെത്തി. നേരത്തേ അലിയാർ പള്ളി മേഖലയിലിട്ട ജിയോ ബാഗുകൾക്ക് കടലേറ്റത്തെ പ്രതിരോധിക്കാൻ കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ രംഗത്തെത്തിയത്.
ജീലാനി നഗർ കടൽത്തീരത്ത് 16 ലക്ഷം രൂപ ചെലവിട്ട് 135 മീറ്റർ ഭാഗത്ത് ജിയോബാഗുകൾ സ്ഥാപിക്കുന്നത്. കടൽഭിത്തി നിർമിക്കുകമാത്രമാണ് കടലേറ്റം തടയുന്നതിനുള്ള മാർഗമെന്നും നാട്ടുകാർ പറഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പണികൾ താത്കാലികമായി നിർത്തി

