ക്വലാലംപൂർ: മലേഷ്യയിൽ സ്വകാര്യവിമാനം ഹൈവേയിൽ തകർന്ന് വീണ് പത്ത് മരണം. വിമാനത്തിലെ യാത്രക്കാരായ എട്ടുപേരും റോഡിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മലേഷ്യയിലെ വടക്കൻ ദ്വീപായ ലങ്കാവിയിൽ നിന്നും യാത്ര തിരിച്ച ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. 2023 ഓഗസ്റ്റ് 17 വ്യാഴാഴ്ചയാണ് സംഭവം,
ക്വലാലംപൂരിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടമുണ്ടായതെന്ന് മലേഷ്യൻ പൊലീസ് അറിയിച്ചു. വിമാനം ഹൈവേയിൽ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ ഒരു കാറിലെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞത് പുറത്തുവന്നിട്ടുണ്ട്.വിമാനം ലാൻഡ് ചെയ്യുന്നതിന് 2 മിനിറ്റ് ശേഷിക്കുമ്പോഴാണ് ടവറുമായി ബന്ധം നഷ്ടപ്പെടുകയും തകർന്നു വിഴുകയും ചെയ്തതെന്ന് സ്റ്റേറ്റ് പോലീസ് കമ്മീഷണർ ഹുസൈൻ ഒമർഖാൻ പറഞ്ഞു..

