ഓണം ആഘോഷങ്ങളുടെ ഭാഗമായി 2023 ഓ​ഗസ്റ്റ് 31 വരെ ഇടുക്കി അണക്കെട്ട് സന്ദർശിക്കാൻ അവസരം;

ഇടുക്കി: ഓണം ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. 2023 ഓ​ഗസ്റ്റ് 31 വരെയാണ് സഞ്ചാരികൾക്ക് അണക്കെട്ട് സന്ദർശിക്കാൻ അനുമതി നൽകിയത്. ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടായാൽ ആ ദിവസങ്ങളിലും സന്ദർശനനുമതി ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

ഡാം സന്ദർശനത്തിന് എത്തുന്നവർ പൂർണമായി ഹരിതചട്ടം പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. സന്ദർശകർ പ്ലാസ്റ്റിക് വസ്തുക്കൾ അനാവശ്യമായി വലിച്ചെറിയെരുത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. അണക്കെട്ടിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്‌കരണത്തിന് പ്രത്യേക സംവിധാനങ്ങൾ ക്രമീകരിക്കും. സിസി ടിവി നിരീക്ഷണത്തിലൂടെയും മെറ്റൽ ഡിറ്റക്ടറുകളുടെയും സഹായത്തോടെയുമാകും അണക്കെട്ടിലേക്ക് പ്രവേശനം അനുവദിക്കുക. സന്ദർശന കാലയളവിൽ അണക്കെട്ടിന്റെ പരിസരത്ത് താൽക്കാലിക ശുചിമുറികളും സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →