തിരുവനന്തപുരം : സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 28ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര് അനില്‍ . 23 മുതലാണ് കിറ്റ് വിതരണം ആരംഭിക്കുക. ഓണച്ചന്തയ്ക്കുള്ള സാധനങ്ങള്‍ക്കൊപ്പം കിറ്റിനുള്ള സാധനങ്ങളും എത്തും. മൂന്ന് ഉത്പന്നങ്ങളുടെ കാര്യത്തില്‍ പ്രതിസന്ധിയുണ്ട്. 13 സബ്സിഡി ഉല്‍പ്പന്നങ്ങള്‍ എല്ലാ ജില്ലകളിലും ഉണ്ടാകും. സബ്സിഡി അല്ലാത്ത ഉത്പന്നങ്ങള്‍ക്ക് ഒരു ക്ഷാമവും ഉണ്ടായിട്ടില്ലെന്നും മന്ത്രി ജി ആര് അനില്‍ പറഞ്ഞു.