ഷിംല: ഹിമാചലില്‍ മഴക്കെടുതികള്‍ തുടരുന്നു. ഷിംലയിലെ കൃഷ്ണനഗറില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇവിടെ ഏഴോളം വീടുകള്‍ ഒലിച്ചുപോയി. 3 മരണം. കൂടുതല്‍ ആളപായം സംഭവിച്ചതായി റിപ്പോര്‍ട്ടില്ലെന്ന് ഷിംല ഡെപ്യൂട്ടി കമ്മീഷണര്‍ ആദിത്യ നേഗി പറഞ്ഞു.ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മേഘവിസ്ഫോടനത്തിലുമായി ഇതുവരെ 51 പേര്‍ മരിച്ചതായാണ് കണക്ക്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി വീടുകള്‍ തകരുകയും ഒരു ക്ഷേത്രം പൊളിഞ്ഞുവീണതിനെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങുകയും ചെയ്തു. പ്രധാനപ്പെട്ട റോഡുകളില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു.
മഴക്കെടുതിയില്‍ ഹിമാചല്‍: 3 മരണം
