കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ വയലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിലെ വയലിൽ നിന്ന് കത്തിക്കരിഞ്ഞ ശരീര ഭാഗങ്ങൾ കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂരിലെ വയലിനോട് ചേർന്നാണ് മൃതദേഹത്തിന്‍റെ ഭാഗങ്ങൾ കണ്ടെത്തിയത്. രാവിലെ നാട്ടുകാരാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പൊലിസിനെ വിവരമറിയിച്ചത്. പിന്നീട് പൊലീസും ഫോറൻസിക് വിഭാഗവും ചേർന്ന് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിൽ ബാക്കി ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയത്.

വയലിൽ പുല്ലു വളർന്നതിനാൽ ഇറങ്ങി പരിശോധിക്കാൻ ആകാത്ത അവസ്ഥ‍യായിരുന്നു. മൃതദേഹം പുരുഷന്‍റേതാണെന്നാണ് പ്രാഥമിക നിഗമനം. കാലും അരയ്ക്കു മുകളിലേക്കുള്ള ഭാഗവും വേർപ്പെട്ട നിലയിലാണ്. മരണപ്പെട്ടയാളുടേതെന്ന് അനുമാനിക്കുന്ന ചെരിപ്പും വസ്ത്രങ്ങളു കണ്ടെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →