മലപ്പുറം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തകരായിരുന്നവരുടെ വീടുകളിൽ വീണ്ടും എൻഐഎ റെയ്ഡ്. മലപ്പുറം, കണ്ണൂർ, കൊല്ലം ജില്ലകളിലെ പ്രവർത്തരുടെ വീടുകളിലാണ് പുലർച്ചെയോടെ എൻഐഎ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. നേരത്തെ നടന്ന പരിശോധനകളുടെ തുടർച്ചയാണ് ഈ റെയ്ഡും. പോപ്പുലർ ഫ്രണ്ടിനായി നടന്ന സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ചില രേഖകൾ കണ്ടെടുത്തതായുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്.
മലപ്പുറത്ത് പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ച നാല് പേരുടെ വീടുകളിലാണ് എൻഐഎ പരിശോധന നടത്തിയത്. പുലർച്ചെ മുതൽ ആരംഭിച്ച പരിശോധന ഒമ്പത് മണി വരെ നീണ്ടു. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ, രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്