താനൂർ കസ്റ്റഡി മരണത്തിൽ ആരേയും പ്രതി ചേർക്കാതെ കൊലക്കുറ്റം ചുമത്തിഅന്വേഷണ സംഘം

താനൂർ കസ്റ്റഡി മരണത്തിൽ കൊലക്കുറ്റം ചുമത്തി അന്വേഷണ സംഘം. ആരെയും പ്രതി ചേർക്കാതെയാണ് അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തിയത്. കസ്റ്റഡി മരണത്തിൽ നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു പൊലീസ് കേസ് എടുത്തിരുന്നത്. താമിറിനെ കസ്റ്റഡിയിൽ എടുത്ത ശേഷം പൊലീസ് ക്വാർട്ടേഴ്സിൽ എത്തിച്ചു ക്രൂരമായി മർദിച്ചെന്ന് കൂടെ കസ്റ്റഡിയിൽ എടുത്തയാളാണ് വെളിപ്പെടുത്തിയത്. താമിർ മരിച്ച ശേഷം താൻ ഉൾപെടെ 7 പേരെ പൊലീസ് വിട്ടയച്ചു. താമിറിനെ ക്രൂരമായി മർദിച്ചെന്നും കസ്റ്റഡിയിൽ നിന്നും വിട്ടയച്ച വ്യക്തി പറഞ്ഞിരുന്നു.

തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചേളാരിയിൽ നിന്നും താമിർ ജിഫ്രി അടക്കമുള്ള 12 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശേഷം താനൂരിലെ ഡാൻസാഫ് താമസിക്കുന്ന മുറിയിലെത്തിച്ചു. പിന്നീട് ക്രൂമായി മർദിച്ചു. മർദനത്തിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്‌സിലേക്ക് വന്നിരുന്നു. മർദ്ദനത്തിനിടെ പലതവണ താമിറിനെ ആശുപത്രിയിൽ കൊണ്ട് പോകാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നും ഇദ്ദേഹം പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →