ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി

തൃശ്ശൂർ: ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയോഗത്തിൽ കയ്യാങ്കളി. മുൻ ബ്ലോക്ക് പ്രസിഡൻ്റ് ഗോപ പ്രതാപന്റെ നേതൃത്വത്തിലാണ് മണ്ഡലം കമ്മറ്റി യോഗം അലങ്കോലപ്പെടുത്തിയത്.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം മുൻ ജനറൽ സെക്രട്ടറി എ സി ഹനീഫയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതിനെ എതിർത്ത് കൊണ്ടായിരുന്നു യോഗത്തിൽ കയ്യാങ്കളി നടന്നത്.

കഴിഞ്ഞ ദിവസം നടന്ന എ സി ഹനീഫ രക്തസാക്ഷി അനുസ്മരണ യോഗത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേതാക്കൾ രംഗത്തെത്തിയതാണ് പ്രകോപനത്തിന് കാരണമായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →