വികസനം വെല്ലുവിളിച്ച് തെളിയിക്കേണ്ടതല്ല ; ചാണ്ടി ഉമ്മനെതിരെ കെ.കെ രാഗേഷ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വെല്ലുവിളിക്കെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്. വികസനം വെല്ലുവിളിച്ച് തെളിയിക്കേണ്ടതല്ലെന്നാണ് കെ കെ രാഗേഷിന്റെ വിമർശനം. ‘പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ കണ്ണൂരിലെ വികസനം അല്ല പുതുപ്പള്ളി മണ്ഡലത്തിലെ വികസനമാണ് ചർച്ച ചെയ്യേണ്ടത്. എന്നാൽ സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്ത് കിടക്കുന്ന കണ്ണൂരിനെയാണ് പുതുപ്പള്ളിയിലെ ഒരു സ്ഥാനാർത്ഥി വെല്ലുവിളിക്കുന്നത്. ആ വെല്ലുവിളി എന്തിനുവേണ്ടിയാണ് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെ’. കെ കെ രാഗേഷ് ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.

കണ്ണൂർ സന്ദർശിക്കാത്തത് കൊണ്ട് ചാണ്ടി ഉമ്മന് ചില യാഥാർത്ഥ്യങ്ങൾ മനസ്സിലായിട്ടുണ്ടാവില്ല.തെരഞ്ഞെടുപ്പിൽ രാഷ്ട്രീയവും വികസനവും ആണ് ചർച്ച ചെയ്യേണ്ടത് എന്ന് അദ്ദേഹത്തിന് തോന്നിയത് നല്ല കാര്യം. വെല്ലുവിളിയല്ല, തെരഞ്ഞെടുപ്പിൽ വസ്തുതകളും തെളിവുകളും വെച്ച് ചർച്ച ചെയ്യാം. കണ്ണൂരിലെ മണ്ഡലങ്ങൾ മാത്രമാക്കരുത് – കേരളത്തിലെ 140 മണ്ഡലങ്ങളിലും കഴിഞ്ഞ ഏഴു വർഷം കൊണ്ട് എന്ത് മാറ്റമുണ്ടായി എന്ന് പരിശോധിക്കാം. പുതുപ്പള്ളിയിൽ 53 വർഷങ്ങൾ പിന്നിട്ടതിൽ അവസാനത്തെ ഏഴ് വർഷവും അതിനു മുൻപുള്ള ദീർഘമായ നാലര പതിറ്റാണ്ട് കാലവും തമ്മിൽ താരതമ്യം ചെയ്യാം എന്നും രാഗേഷ് ഫേസ്ബുക്കിൽ കുറിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →