ഈരാറ്റുപേട്ടയിൽ വീടിനു തീപിടിച്ചു; വീട്ടിലുണ്ടായിരുന്ന നാലുപേർക്ക് പൊളളലേറ്റു.

ഈരാറ്റുപേട്ടയിൽ വീടിനു തീപിടിച്ചു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിച്ചത്. മധു (59), ആശാ മധു (50), മോനിഷ (26), മനീഷ് (22) എന്നിവർക്ക് പൊള്ളലേറ്റു.. 2023 ഓ​ഗസ്റ്റ്പു 11 ന് പുലർച്ചെ ആറരയോടെയാണ് സംഭവം. തീപിടിത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു.

ആരുടേയും പരിക്ക് ഗുരുതരമല്ല. രാവിലെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാർ ഉണരുന്നത്. തീ കെടുത്താൻ വീട്ടുകാർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.തീപിടിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →