സൗദിയിൽ തൊഴിൽ രംഗത്ത് വനിതാ പ്രാതിനിധ്യം വൻതോതിൽ ഉയർന്നതായി റിപ്പോർട്ട്. 2022 അവസാനത്തെ കണക്കുപ്രകാരം 1.47 ദശലക്ഷം വനിതകളാണുള്ളത്. ഇത് മുൻവർഷത്തേക്കാൾ 36 ശതമാനം കൂടുതലാണ്.ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപോർട്ട് പ്രകാരം സൗദിയിൽ വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് വലിയ തോതിൽ കുറഞ്ഞു.
2022 നാലാം പാദത്തിൽ സ്വദേശി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമാണ്. തൊഴിൽ വിപണിയിൽ വനിതാ പ്രാതിനിധ്യം 36 ശതമാനമായി ഉയർന്നു. 1.47 ദശലക്ഷം വനിതകളാണ് കഴിഞ്ഞ വർഷാവസാനത്തെ കണക്കുപ്രകാരം സൗദിയിൽ ജോലി ചെയ്യുന്നത്. 2021 ൽ ഇത് 1.22 ദശലക്ഷമായിരുന്നു. 8,61,000 വനിതകൾ സർക്കാർ മേഖലയിലും 6,06,000 വനിതകൾ സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നു.

