മദ്യവിൽപന:ചാലിശ്ശേരിയിൽ 10 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ

കൂറ്റനാട്:ഇരു ചക്രവാഹനത്തിൽ അനധികൃതമായി മദ്യം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ചാലിശ്ശേരി കവുക്കോട് സ്വദേശി തട്ടാൻ വളപ്പിൽ കൃഷ്ണൻ മകൻ ലിജീഷ് നെ( 36)യാണ് തൃത്താല എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃത്താല എക്സൈസ് ഇൻസ്പെക്ടർ പി.എം ഫസൽ റഹ്മാന്റെ നേതൃത്വത്തിൽ ഒറ്റപ്പിലാവ് ചാലിശ്ശേരി പാതയിൽ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.10 ലിറ്റർ വിദേശമദ്യവും കടത്താൻ ഉപയോഗിച്ച ഗ്ലാമർ ബൈക്കുമാണ് എക്സൈസ് പരിശോധനയിൽ പിടിച്ചെടുത്തത്.അന്വേഷണ സംഘത്തിൽ സി.ഇ.ഒ,വി.പി.മഹേഷ്, പി. സുബീഷ്. പി. അരുൺ. പി വനിത സിഇഒ, അനിത എന്നിവർ ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →