മത്സരയോട്ടത്തിനിടെയുണ്ടായ തർക്കത്തിൽ കാർ അടിച്ചുതകർത്തു;

തൃശൂർ: കൊടുങ്ങല്ലൂരിൽ കാർ അടിച്ചു തകർത്തു. മത്സരയോട്ടത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം . യാത്രക്കാർ കാർ കല്ലുകൊണ്ട് അടിച്ചുതകർക്കുകയായിരുന്നു. 2023 ഓ​ഗസ്റ്റ് 6ന് വൈകുന്നേരമായിരുന്നു സംഭവം.

തൃപ്രയാറിൽ വെച്ചും ഈ രണ്ടു യാത്രക്കാർ തമ്മിൽ നേരത്തെയും സംഘർഷം ഉണ്ടായിരുന്നു. തർക്കത്തെ തുടർന്ന് ഒരു കാറിന്റെ ചില്ലുകൾ കല്ലുകൊണ്ട് അടിച്ചുതകർക്കുകയായിരുന്നു. സംഘർഷ ശേഷം രണ്ടു കാറുകളും സ്ഥലം വിട്ടിരുന്നു. പിന്നീട് കാർ അടിച്ചുതകർത്ത സംഘം സഞ്ചരിച്ച കാർ മതിലകത്ത് വെച്ച് അപകടത്തിൽപ്പെട്ടു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കാർ കസ്റ്റഡിയിലെടുത്തു. മറ്റേ കാർ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →