റെയിൽവേ വികസനത്തിൽ താൽപര്യമില്ല; കേരളത്തെ വിമർശിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: കേരള സർക്കാരിനെ വിമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാന സർക്കാരിന് റെയിൽവേ വികസനത്തിൽ താൽപര്യമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എന്ത് കാര്യത്തെയും രാഷ്ട്രീയക്കണ്ണിലൂടെ മാത്രമാണ് സംസ്ഥാന സർക്കാർ കാണുന്നത്. വന്ദേഭാരത് കേരളത്തിന് കിട്ടില്ലെന്നുള്ള തരംതാണ രാഷ്ട്രീയ പ്രചരണം നടത്തി. ഒരു സർവ്വേ നടത്താൻ പോലും സർക്കാർ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു. ഡൽഹിയിൽ നടന്ന യോഗത്തിലാണ് സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രമന്ത്രി വിമർശനം ഉയർത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →