എറണാകുളത്ത് കുട്ടികളുമായി സഞ്ചരിച്ച ഓട്ടോ അപകടത്തിൽപെട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്,

കൊച്ചി: ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്. വല്ലാർപാടം ഡി പി വേൾഡിന് മുൻവശമാണ് സംഭവം. എറണാകുളത്തd നിന്നും സ്കൂൾ വിദ്യാർത്ഥികളുമായി വന്ന ഓട്ടോറിക്ഷ ആണ് ഡി പി വേൾഡിന് സമീപം വച്ചു മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സെൻ്റ് തെരേസാസ് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് അപകടത്തിൽ പരിക്കേറ്റു.
സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ വൈപ്പിൻ ഓച്ചൻതുരുത്ത് വലിയവീട്ടിൽ ജോൺസനെ (39) പൊലീസ് അറസ്റ്റ് ചെയ്തു.

തുടർന്നു നടത്തിയ അന്വേഷണത്തിൽ ഓട്ടോ റിക്ഷ ഡ്രൈവർ മദ്യപിച്ചു ആണ് വാഹനം ഓടിച്ചത് എന്ന് കണ്ടെത്തി. അലക്ഷ്യമായ വാഹനം ഓടിച്ചതിനും ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരവും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. മുളവുകാട് എസ് ഐ സുനേഖ്, പോലീസുകാരായ രാജേഷ്, സിബിൽ ഫാസിൽ,അരുൺ ജോഷി, സിന്ധ്യ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →