നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയാൻ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിക്ക് കത്ത്. വിചാരണാ കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് സുപ്രിംകോടതിക്ക് കത്തയച്ചത്. എട്ട് മാസം കൂടി സാവകാശം വേണമെന്നാണ് ആവശ്യം. സുപ്രിംകോടതി നൽകിയ സമയപരിധി 2023 ജൂലൈ 31ന് അവസാനിച്ച സാഹചര്യത്തിലാണ് സമയം നീട്ടി ചോദിച്ചത്. 2024 മാർച്ച് 31 വരെ സമയം അനുവദിക്കണ മെന്നാണ് കത്തിലെ പ്രധാന ആവശ്യം. കേസ് ഓഗസ്റ്റ് 4 വെളളിയാഴ്ച സുപ്രിം കോടതി പരിഗണിക്കും
സാക്ഷി വിസ്താരം പൂർത്തിയാകാൻ ഇനിയും മൂന്ന് മാസം കൂടി വേണമെന്നും കത്തിലുണ്ട്. ആറ് സാക്ഷികളുടെ വിസ്താരം കൂടി ഇനിയും പൂർത്തിയാക്കാനുണ്ട്. വിചാരണയ്ക്ക് കോടതിയുടെ ഭാഗത്തു നിന്നും അലംഭാവം ഉണ്ടായിട്ടില്ലന്നും റിപ്പോർട്ട്.

