റൊണാള്‍ഡോ ഗോളടിച്ചു; അല്‍ നസറിനു വന്‍ജയം

റിയാദ്: ക്രിസ്റ്റിയാനോ റൊണാള്‍ഡോ സീസണിലെ ആദ്യ ഗോള്‍ കണ്ടെത്തിയ അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് മത്സരത്തില്‍ അല്‍ നസറിന് വമ്പന്‍ ജയം. മൊനാസ്റ്റിര്‍ എഫ്.സിയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് അല്‍ നസര്‍ തകര്‍ത്തത്. പുതിയ സൈനിംഗുകളായ ബ്രൊസോവിചും അലക്‌സ് ടെല്ലസും അല്‍ നസറിന്റെ ആദ്യ ഇലവനില്‍ ഇറങ്ങി. 42-ാം മിനുട്ടില്‍ ടാലിസ്‌കയിലൂടെ അല്‍ നസര്‍ ആദ്യ ഗോള്‍ നേടി. 66-ാം മിനുട്ടില്‍ അല്‍ ലജാമിയുടെ സെല്‍ഫ് ഗോള്‍ മൊനസ്റ്റിറിനെ ഒപ്പമെത്തിച്ചു. എന്നാല്‍ 74-ാം മിനുട്ടില്‍ റൊണാള്‍ഡോയുടെ ഉയര്‍ന്നുചാടിയുള്ള ട്രേഡ്മാര്‍ക്ക് ഹെഡര്‍ അല്‍നസറിനെ വീണ്ടും മുന്നിലെത്തിച്ചു. 88-ം മിനുട്ടില്‍ അബ്ദുല അല്‍ അമ്രിയും 90-ം മിനുട്ടില്‍ അല്‍ എലിവേയും ലക്ഷ്യം കണ്ടതോടെ അല്‍ നസറിന് ആത്മവിശ്വാസമേകുന്ന തുടക്കമായി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഓഗസ്റ്റ് മൂന്നിന് അല്‍ നസര്‍ സമരയിയെ നേരിടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →