രോമാഞ്ചത്തിന്റെ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി.

‘രോമാഞ്ചം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവനും
അസിസ്റ്റന്റ് ഡയറക്ടറായ ഷിഫിന ബബിൻ പക്കറും വിവാഹിതരായി.
രോമാഞ്ചം’ സിനിമയിലും ജിത്തുവിന്റെ അസിസ്റ്റന്റായിരുന്നു ഷിഫിന.

സമീപകാലത്ത് തിയേറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ഏറെ ജനപ്രീതി നേടിയ ചിത്രമാണ് ‘രോമാഞ്ചം’. ഹൊറര്‍- കോമഡി പശ്ചാത്തലത്തിലുള്ള ചിത്രം തിയേറ്ററുകളില്‍ തീര്‍ത്ത ചിരിമേളം ചെറുതല്ല. സൗബിൻ ഷാഹീര്‍, അര്‍ജുൻ അശോകൻ, ചെമ്ബൻ വിനോദ് തുടങ്ങിയവരും ഒരുപറ്റം പുതുമുഖങ്ങളുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 75 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്നും കളക്റ്റ് ചെയ്തത്.

നസ്രിയ നസിം, സൗബിൻ ഷാഹിര്‍, അര്‍ജുൻ അശോകൻ, ബിനു പപ്പു എന്നിവര്‍ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →