ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അനധികൃതമായി ഇടപെട്ടു എന്ന ആരോപണം ഉന്നയിച്ച് സംവിധായകൻ രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് വിനയൻ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ തുടര്‍ നടപടി എന്താണെന്ന് അറിഞ്ഞ ശേഷം കോടതിയില്‍ പോകണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും വിനയൻ വ്യക്തമാക്കി.
അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടുവെന്ന ഗുരുതര ആക്ഷേപമാണ് ഉയരുന്നത് . വ്യക്തിവിരോധം മൂലം പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ പട്ടികയില്‍ നിന്നൊഴിവാക്കി. ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ രഞ്ജിത്ത് ശ്രമിച്ചു. ചലച്ചിത്ര അക്കാഡമി ചെയര്‍മാനായ രഞ്ജിത്തിൻ്റെ അനാവശ്യ ഇടപെടലുകളെപ്പറ്റി ഒരു ജൂറി അംഗം മന്ത്രിയുടെ ഓഫിസില്‍ പരാതി പറഞ്ഞിട്ടുണ്ട്.

