ആലപ്പുഴ : തോട്ടപ്പള്ളി പാലത്തിൽനിന്നു കനാലിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് (30) ചാടിയത്. പാൻക്രിയാസ് അസുഖം കൂടിയതിനേ തുടർന്ന് 2023 ഓഗസ്റ്റ് 1 ചൊവ്വാഴ്ച 11.30 ഓടെ കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽനിന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് കാറിൽ കൊണ്ടുപോകുന്ന വഴി കാറിന്റെ ഡോർ തുറന്ന് തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽനിന്നും കായലിലേക്ക് എടുത്തു ചാടുകയായിരുന്നു.
നാട്ടുകാരും തീരദേശ പൊലീസും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 11.30ഓടെ അഗ്നിശമന സേനയും തോട്ടപ്പള്ളി കോസ്റ്റൽ പൊലീസും നടത്തിയ തിരച്ചിലിനൊടുവിൽ ചെങ്ങന്നൂർ അഗ്നിശമന സേനയുടെ സ്കൂബാ സംഘം ഉച്ചക്ക് 1.45 മണിയോട് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. .

