തിരുവനന്തപുരം: സ്വീക്കർ എ.എൻ. ഷംസീറിനെതിരെ എൻഎസ്എസ് രംഗത്ത്. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ ഷംസീർ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടു. സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീറിന് അർഹതയില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.j suku
”പറഞ്ഞ സാഹചര്യം ഏതായാലും അത് ഒരു വിധത്തിലും ന്യായീകരിക്കാൻ പറ്റുന്നതല്ല, പ്രത്യേകിച്ച് ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ അസംബ്ലിയെ നിയന്ത്രിക്കുന്ന ഒരു വ്യക്തിക്ക് യോജിക്കുന്നതല്ല. ഒരോ മതത്തിനും അതിന്‍റേതായ വിശ്വാസ പ്രമാണങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല” സുകുമാരൻ നായർ വ്യക്തമാക്കി.

